കൊച്ചി: ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രശസ്ത മലയാളി ചിത്രകാരൻ ടി.കെ.ഹരീന്ദ്രന്റെ ചിത്രപ്രദർശനം നാളെ എറണാകുളം ഡർബാർ ഹാളിൽ ആരംഭിക്കും. മൂന്ന് പതിറ്റാണ്ടിന്റെ കലാസപര്യയുടെ അനുഭവ പാരമ്പര്യം ഇദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളിലും നിറഞ്ഞുനിൽക്കുന്നതായി പ്രദർശനത്തിന്റെ ക്യുറേറ്റർ കൂടിയായ രാധാ ഗോമതി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അക്ഷരങ്ങളുടെ ആഴിമുഖം എന്ന പരമ്പര ഹരീന്ദ്രന്റെ മുൻകാല ചിത്രങ്ങളുടെ ഒരു തുടർച്ചതന്നെയാണ്. 156 ചിത്രങ്ങളും 38 മിനിറ്റുള്ള ഡോക്യുവീഡിയോയും ഉൾപ്പെടുന്നതാണ് പ്രദർശനം. ഇതിനോടൊപ്പം മണലും കരിയും ഉപയോഗിച്ച് തത്‌സമയം നിർമ്മിക്കുന്ന ഇൻസ്റ്റലേഷനും ഉൾക്കൊള്ളുന്നു.

വെള്ളിയാഴ്ച വൈകിട്ട് 5.30 ന് പ്രൊഫ. അജയകുമാർ പ്രദർശനം ഉദ്‌ഘാടനം ചെയ്യും. ഫൗസിയ ഫാത്തിമ, രഘുനാഥൻ കെ എന്നിവർ കാറ്റലോഗ് പ്രകാശനം ചെയ്യും. ജെ.ശൈലജ പാലായന സംസ്കാരം എന്ന വിഷയത്തെ അധികരിച്ച് നാടകം അവതരിപ്പിക്കും. സമാപന ദിവസമായ എട്ടിന് വൈകിട്ട് 6.30 ന് ജയചന്ദ്രൻ കടമ്പനാട് നാടൻ പാട്ടുകൾ അവതരിപ്പിക്കും. .