വൈപ്പിൻ.. മൺമറഞ്ഞ പിതൃക്കളെ നമിച്ച് ബലിയർപ്പിക്കാൻ വൈപ്പിൻകരയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നലെ രാവിലെ 6 മണി മുതൽഭക്തജനങ്ങളെത്തി.. ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രം, അയ്യമ്പിള്ളി മഹാദേവക്ഷേത്രം, നായരമ്പലം കൊച്ചമ്പലം, ഞാറക്കൽ ബാലഭദ്ര ദേവി ക്ഷേത്രം, ഞാറയ്ക്കൽ ശക്തിധര ക്ഷേത്രം, ചെറായി വാരിശ്ശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രം, ചെറായി നെടിയാറ സുബ്രഹ്മണ്യ ക്ഷേത്രം, ചെറായി തിരുമനാം കുന്ന് ക്ഷേത്രം, കുഴുപ്പിള്ളി കടപ്പുറം, പള്ളത്താംകുളങ്ങര കടപ്പുറം എന്നിവിടങ്ങളിൽ രാവിലെ മുതൽ നൂറുകണക്കിന് ഭക്തജനങ്ങളാണ് ബലിയിട്ടത്.. ചെറായി വാരിശ്ശേരി ക്ഷേത്രത്തിൽ ബലിയിട്ടവർക്ക് ഔഷധക്കഞ്ഞി നല്കി..