വൈപ്പിൻ:നായരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ പി ഷിബുവിനെതിരെ (സി പി എം ) കോൺഗ്രസ് നൽകിയഅവിശ്വാസ പ്രമേയം ശനിയാഴ്ച ചർച്ചയ്ക്കെടുക്കും.. 16 അംഗങ്ങളുള്ള നായരമ്പലത്ത് ഭരണകക്ഷിയായ സി പി എം 7 , സി പി ഐ 1 , സി പി ഐ (എം എൽ) 1, പ്രതിപക്ഷത്ത് കോൺഗ്രസ്സ് 6 , ബി ജെ പി 1 എന്നിങ്ങനെയാണ് കക്ഷിനില.. അവിശ്വാസം പാസാകണമെങ്കിൽ 9 പേർ വേണം..ഒരംഗമുള്ള സി പി ഐ (എം എൽ) പ്രമേയത്തെ എതിർക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.. ബി ജെ പി നിലപാട് വ്യക്തമാക്കിയിട്ടില്ല
മുൻപഞ്ചായത്ത് അംഗം കൂടിയായ കോൺഗ്രസ് നേതാവിന്റെ ഭൂമി കൈയേറ്റം , വനിതാ ഓവർസിയറെ മുറിയിൽ പൂട്ടിയിട്ട് അപമാനിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അംഗത്തിനെതിരെ ഉണ്ടാകാനിടയുള്ള നിയമ നടപടികൾ തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ വേണ്ടിയാണ് അവിശ്വാസ പ്രമേയമെന്ന് സി പി എം ലോക്കൽ കമ്മിറ്റി ആരോപിച്ചു..