അങ്കമാലി : മൂക്കന്നൂർ വിജ്ഞാനമിത്രസംവാദവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വെള്ളിവെളിച്ചം പ്രതിവാര സംവാദപരിപാടിയിൽ വെളളിയാഴ്ച വൈകിട്ട് 6 ന് മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ എസ്. കെ. പൊറ്റക്കാട് അനുസ്മരണവും വിഷകന്യക എന്ന നോവലിനെക്കുറിച്ചുള്ള ചർച്ചയും നടക്കും. നോവലിസ്റ്റ് മാത്യൂസ് മഞ്ഞപ്ര പ്രബന്ധം അവതരിപ്പിക്കും.. റിട്ട. ഹെഡ്മാസ്റ്റർ വി. പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. റിട്ട. പഞ്ചായത്ത് സെക്രട്ടറി എ. എസ്. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിക്കും.