വൈപ്പിൻ.: തലയെടുപ്പുള്ള 20 ഗജവീരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആനയൂട്ട് ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രാങ്കണത്തിൽ 4 ന് രാവിലെ നടക്കും.. ചെറായി ഗജസേന ആനപ്രേമി സംഘമാണ് ആനയൂട്ട് സംഘടിപ്പിക്കുന്നത്.. രാവിലെ 5.30 ന് തന്ത്രി പറവൂർ രാകേഷ് , മേൽശാന്തി എം ജി രാമചന്ദ്രൻ എന്നിവരുടെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമം ആരംഭിക്കും.. തുടർന്ന് ഗജപൂജ.. രാവിലെ 8.30 ന് 20 ഗജവീരൻമാർക്ക് ചോറും മധുരങ്ങളും നൽകിഊട്ട് നടത്തും.. ആനയൂട്ട് ദിവസത്തേക്ക് രണ്ട് കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.. വൈദ്യസഹായവും ഒരുക്കുന്നുണ്ട്..പരിപാടികൾക്ക് പ്രസിഡൻറ് എ ടി ബിജു, സെക്രട്ടറി ശ്രീജിത്ത് സോമൻ, ഖജാൻജി ടി ബി പ്രമോദ്, ഭജേഷ് ഭരതൻ , ദീപു വി പി തുടങ്ങിയവർ നേതൃത്വം നൽകും.