light-and-sound-
ലൈറ്റ് ആൻറ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ ജില്ലാ പ്രതിനിധി സമ്മേളനം എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : ലൈറ്റ് ആൻറ് സൗണ്ട് മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് ക്ഷേമനിധിയും മറ്റ് അനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് എസ്. ശർമ്മ എം.എൽ.എ പറഞ്ഞു. ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ നാലാമത് ജില്ലാ വാർഷിക സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനായി വരും ദിവസങ്ങളിൽ സംഘടനാ പ്രതിനിധികളോടൊപ്പം തൊഴിൽ മന്ത്രിയെ കാണുമെന്നും എസ്. ശർമ്മ പറഞ്ഞു. ജില്ല പ്രസിഡന്റ് കെ.എ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എച്ച്. ഇക്ബാൽ മുഖ്യപ്രഭാഷണം നടത്തി. എൻ.എം. പിയേഴ്സൺ, സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണൽ, ബിജു മാത്യു, എ.കെ. ശശികുമാർ, ജോയി പരിയാടൻ, സി.എം. അമീർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.എ. വേണുഗോപാൽ (പ്രസിഡന്റ്) ജോയി പരിയാടൻ (സെക്രട്ടറി) ബിജു മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.