മൂവാറ്റുപുഴ: എം.വി.ഐ.പി സൂപ്രണ്ടിംഗ് എൻജിനിയറിംഗ് ഓഫീസിലെ എക്സിക്യുട്ടീവ് എൻജിനിയർ പി.ബി. അജിത, ഓഫീസ് അറ്റൻഡന്റ് ലീലാമ്മ എന്നിവർക്ക് യാത്രഅയപ്പ് നൽകി. എം.വി.ഐ.പി ഓഡിറ്റോറിയത്തിൽ ചേർന്ന യാത്രഅയപ്പ് യോഗത്തിൽ സൂപ്രണ്ടിംഗ് എൻജിനിയർ ജയ പി. നായർ അദ്ധ്യക്ഷത വഹിച്ചു. ഡിസെെൻ അസിസ്റ്റന്റ് ശ്യാംകുമാർ സ്വാഗതം പറഞ്ഞു. കെ.കെ. പുഷ്പ ആമുഖ പ്രഭാഷണം നടത്തി. എക്സിക്യുട്ടീവ് എൻജിനിയർ സിനോഷ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർമാരായ സുജ, സുനിൽ, അസിസ്റ്റന്റ് എൻജിനിയർ നിഷ, ടിനു ജോസ് ജോയി, സജി കെ.ഐ, രാജമ്മ, രാജേന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. പി. ബി. അജിത, ലീലാമ്മ എന്നിവർ മറുപടി പ്രസംഗം നടത്തി. രാജു കെ.ജെ നന്ദി പറഞ്ഞു . തുടർന്ന് ജീവനക്കാരുടെ കലാപരിപാടികൾ അരങ്ങേറി.