വൈപ്പിൻ: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ മത്സ്യകർഷക വികസന ഏജൻസി വൈപ്പിൻ ബ്ലോക്ക് തലത്തിലെ മത്സ്യകർഷകർക്ക് പരിശീലന പരിപാടി നടത്തി.എടവനക്കാട് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പ്രസിഡൻറ് ഡോ. കെ. കെ ജോഷി ഉത്ഘാടനം ചെയ്തു.. പഞ്ചായത്ത് പ്രസിഡൻറ് കെ. യു ജീവൻ മിത്ര അദ്ധ്യക്ഷത വഹിച്ചു.. ഉൾനാടൻ മത്സ്യോത്പാദനവും മത്സ്യകൃഷിയിലൂടെയുള്ള മത്സ്യോത്പാദനവും വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.. ഞാറക്കയ്ൽ ബാക്ക് വാട്ടർ ഫിഷറീസ് സബ് ഇൻസ്‌പെക്ടർ ഡോ കെ .ഡി രമ്യ , ഡോ.. പി കെ വികാസ് എന്നിവർ ക്ലാസ് നയിച്ചു.. നായരമ്പലം പഞ്ചായത്ത് പ്രസിഡൻറ് ഇ പി ഷിബു , ഞാറയ്ക്കൽ പഞ്ചായത്ത് പ്രസിഡൻറ് ഷിൽഡ റിബേര , ബിന്ദു ബെന്നി , പി കെ നടേശൻ, റാണി രമേഷ് , പി എസ് സ്വരുമോൾ എന്നിവർ പ്രസംഗിച്ചു..