കൊച്ചി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നെട്ടൂർ യൂണിറ്റിന്റെ 2019-20 വർഷത്തെ അംഗത്വ വിതരണം മരട് മുനിസിപ്പൽ ചെയർപേഴ്സൺ ടി.എച്ച് നദീറ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.കെ അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ് വി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ അജിത കുമാരി, സംസ്ഥാന കമ്മറ്റി അംഗം ടി.പി ആന്റണി മാസ്റ്റർ, ജില്ലാ കമ്മറ്റി അംഗം സി.എസ് ശശിധരൻ, കെ.കെ വാസുമാസ്റ്റർ, സി.പി ചന്ദ്രശേഖരൻ, സി.കെ വേണു, സുജല കാർത്തികേയൻ, എം.കെ ദേവദാസ്, സെക്രട്ടറി ബാലകൃഷ്ണൻ കൊല്ലിശ്ശേരി, ജോയിന്റ് സെക്രട്ടറി ബാബുലാൽ മണി എന്നിവർ പ്രസംഗിച്ചു.