തൃപ്പൂണിത്തുറ: കർക്കടകമാസത്തിലെ കറുത്ത വാവിന് ഹൈന്ദവ കുടുംബങ്ങളിലെ മൺമറഞ്ഞു പോയ പൂർവികരു ടെ ആത്മാക്കൾക്ക് ബലിതർപ്പണം നടത്തി അനുഗ്രഹ പുണ്യം നേടാൻ അമാവാസി നാളായ ഇന്നലെ (ബുധനാഴ്ച ) ജില്ലയിലെ ക്ഷേത്രങ്ങളിൽ വൻ ഭക്തജന തിരക്ക് .
വിവിധ ക്ഷേത്രങ്ങളിൽ പുലർച്ചെ 4 മുതൽ ആരംഭിച്ചബലിയിടൽ ചടങ്ങുകൾക്ക് സ്ത്രീകളും, പുരുഷന്മാരും, കുട്ടികളുമടക്കം ആയിരങ്ങളാണ് ഒഴുകിയെത്തിയത്.മഴ മാറിനിന്നതും ഭക്തർക്ക് അനുഗ്രഹീതമായി. കൊച്ചി തിരുവിതാംകൂർ ദേവസ്വങ്ങളു ടെ നിയന്ത്രണങ്ങളിലുൾപ്പെടുന്നതടക്കം എല്ലാ ക്ഷേത്രങ്ങളിലും കർക്കടക വാവ് ബലിതർപ്പണത്തിന് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. പ്രത്യേകം തയ്യാറാക്കിയ ബലിത്തറകളും ആവശ്യമായ പരോഹിതരും സജ്ജമാക്കിയിരുന്നു. ബലിയിടൽ ചടങ്ങുകൾക്ക് ശേഷം പരോഹിതർക്ക് ദക്ഷിണയും, ക്ഷേത്ര ങ്ങളിൽ ദർശനവും, വഴിപാടുകളും നട ത്തിയ ശേഷമാണ് ഭക്തജനങ്ങൾ തിരികെ പോയത്.
മുളന്തുരുത്തി പാഴൂർ മഹാദേവക്ഷേ ത്രത്തിൽ ശിവരാത്ര മണപ്പുറത്തും, ക്ഷേത്രം കൊട്ടാര മുറ്റത്തമായി പുലർച്ചെ മുതൽ നടന്ന ബലിയിടൽ ചടങ്ങുകൾക്ക് ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.തൃപ്പൂണിത്തുറ മേഖലയിൽ പ്രശസ്തമായ തിരുനെട്ടൂരിൽ വാവ് ബലിയിട്ട് ദർശനം നടത്താൻ വൻ ജന ത്തിരക്കുണ്ടായി. വടാ പൂജ സമർപ്പിക്കുന്ന ലളിതമായ ചടങ്ങാണ് ഇവിടെയുള്ളത്.
പൂത്തോട്ട ശ്രീനാരായണ വല്ലഭക്ഷേ ത്രം, എരൂർ പോട്ടയിൽ ക്ഷേത്രം, ഗുരുമ ഹേശ്വര ക്ഷേത്രം, ചോറ്റാനിക്കര കുഴിറേറ് മഹാദേവ ക്ഷേത്രം, കണയന്നൂർ മഹാദേവക്ഷേത്രം, എന്നിവിടങ്ങളിൽ പിതൃതർപ്പണത്തിന് തിരക്കേറെയു ണ്ടായി. ഉദയംപേരൂർ ഏകാദശി പെരും തൃക്കോവിൽ മഹാദേവ ക്ഷേത്രം, ചക്കംകുളങ്ങര മഹാദേവ ക്ഷേത്രം ,തെക്കൻ പറവൂർ മഹാദേവക്ഷേത്രം, തെക്കുംഭാഗം തറമേക്കാവ്, ഉദയംപേരുർ പൊതുമന്ദിരം, എരൂർ പിഷാരി കോവിൽ, പുതിയകാവ് എട്ടെന്നിൽ, തുടങ്ങി പ്രദേശത്തെ നിര വധി ക്ഷേത്രങ്ങളിൽ കർക്കടകമാസ അമാവാസി ചടങ്ങുകൾ നടന്നു . ക്ഷേത്രങ്ങളിലെ മേൽശാന്തിമാരും, മറ്റ് പരോഹിതന്മാരുൾ പ്പെടെ യു ള്ള വർ എല്ലായിടത്തും നേതൃത്വം നൽകി.