yuvamorcha
മണപ്പുറത്ത് ഭാരതീയ യുവമോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ ഔഷധക്കഞ്ഞി വിതരണം യുവമോർച്ച സംസ്ഥാന സമിതി അംഗം രാജീവ് മുതിരക്കാട് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പ്രളയകാലത്ത് ആലുവയിൽ രക്ഷാപ്രവർത്തന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച 'എമർജൻസി ആംബുലൻസ് റെസ്‌ക്യൂ ടീം' വാവുബലിക്കെത്തിയവർക്ക് സുരക്ഷഒരുക്കാനും രംഗത്തിറങ്ങി. പൊലീസ് സംവിധാനങ്ങൾക്കൊപ്പമാണ് അംഗങ്ങൾ മണപ്പുറത്ത് ആംബുലൻസുകളുമായി നിരന്നത്.

അപകടമുണ്ടായാൽഉണ്ടായാൽ ഉടനെ ചി​കി​ത്സഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെ ആലുവ ആസ്ഥാനമായി സംസ്ഥാന തലത്തിൽ രൂപികൃതമായ റെസ്‌ക്യു ടീമാണ് ഇ.എ.ആർ.ടി.

ഐ എം എ, കേരളാ പൊലിസ്, ട്രോമാകെയർ ഇനി​ഷ്യേറ്റീവ്, ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള എയ്ഞ്ചൽ രക്ഷാ, വിവിധ ആശുപത്രികൾ എന്നിവയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ചി​ട്ടുള്ളവരാണ് അംഗങ്ങൾ. വാവുബലി, മഹാശിവരാത്രി പോലുള്ള ഘട്ടങ്ങളിൽ പോലിസുമായി സഹകരിച്ച് തുടർന്നും രംഗത്തിറങ്ങുമെന്നും സംസ്ഥാന പ്രസിഡന്റ് സഗീർ അറയ്ക്കൽ പറഞ്ഞു.

സേവാഭാരതിയുടെ നേതൃത്വത്തിൽ മണപ്പുറത്ത് സൗജന്യ ഭക്ഷണം, ചുക്കുകാപ്പി എന്നിവ വിതരണം ചെയ്തു. മെഡിക്കൽ സേവനവും, ആംബുലൻസ് സർവീസും സേവാഭാരതി ഏർപ്പെടുത്തിയിരുന്നു. പ്രവർത്തകരായ ഷാജി, ശ്രീനാഥ്, രാമചന്ദ്രൻ, ഉണ്ണി എന്നിവർ നേതൃത്വം നൽകി.

ഭാരതീയ യുവമോർച്ചയുടെ നേതൃത്വത്തിൽ ബാങ്ക് കവലയിൽ ബലിതർപ്പണത്തിനെത്തിയവർക്ക് ഔഷധക്കഞ്ഞി വിതരണം നടത്തി. യുവമോർച്ച സംസ്ഥാന സമിതി അംഗം രാജീവ് മുതിരക്കാട് വിതരണോദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് മിഥുൻ ചെങ്ങമനാട്, സേതുരാജ് ദേശം, കെ. രഞ്ജിത് കുമാർ, സനീഷ് കളപ്പുരക്കൽ, രാജേഷ് കുന്നത്തേരി, സുനിൽ മുള്ളീകുഴി, കൃഷ്ണദാസ് എന്നിവർ നേതൃത്വം നൽകി.