കൊച്ചി : സംരംഭക് മിത്ര സംഘടിപ്പിച്ച ഐഡിയ ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിച്ച നിക്ഷേപകസംഗമം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. കോളേജ് വിദ്യാർത്ഥികളുടെ മികച്ച ആശയങ്ങൾക്കുള്ള അവാർഡുകൾ കൊച്ചി സർവകലാശാല വൈസ് ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ വിതരണം ചെയ്തു.
സംരഭകമിത്ര ചെയർമാൻ സാം സി. ഇട്ടിച്ചെറിയ, കേരള ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ്, ടി.സി.എസ് കേരള മേധാവി ദിനേഷ് പി. തമ്പി, സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. സജിമോൾ അഗസ്റ്റിൻ, ടി.എസ്. ചന്ദ്രൻ, അനിൽ ജോൺ എബ്രഹാം, സി. ശങ്കരനാരായണൻ, ഷാജികുമാർ, ഡോ. നിർമ്മല പത്മനാഭൻ, ഡോ. ടാനിയ മേരി റിവേര എന്നിവർ സംസാരിച്ചു.