metro
ആലുവ മാർക്കറ്റിന് സമീപം കൊച്ചി മെട്രോ ജീവനക്കാർ റോഡിലെ കുഴി മണ്ണിട്ട് അടയ്ക്കുന്നു

ആലുവ: കൊച്ചി മെട്രോ സൗന്ദര്യവൽക്കരണത്തിൻെറ ഭാഗമായി നിർമ്മിച്ച മാർക്കറ്റിന് മുന്നിലെ നടപ്പാതയിലെയും പാർക്കിംഗ് ഏരിയയിലേയും കുഴികൾ മണ്ണടിച്ച് മൂടാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. തകർന്ന ഭാഗത്ത് ടൈൽ വിരിക്കുകയോ കോൺക്രീറ്റ് ഇടുകയോ ചെയ്യാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന മെട്രോയുടെ നടപടിയാണ് നാട്ടുകാർ തടഞ്ഞത്.

മിനിലോറിയിൽ മണ്ണ് കൊണ്ടുവന്നാണ് മെട്രോ തൊഴിലാളികൾ റോഡിലെ കുഴികൾ അടക്കാൻ ശ്രമിച്ചത്. സമീപത്തെ കച്ചവടക്കാരും ഡ്രൈവർമാരും പ്രതിഷേധി​ച്ചു. അടുത്ത മഴ പെയ്യുമ്പോൾ കുഴിയടച്ച മണ്ണ് ഒഴുകിപ്പോകുമെന്നും വീണ്ടും ഗർത്തങ്ങൾ രൂപപ്പെടുമെന്നും യാത്രക്കാർ പരാതിപ്പെട്ടു. നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിക്കണമെന്ന് വഴിയാത്രക്കാർആവശ്യപ്പെട്ടു.