പൊന്നൂരുന്നി:പൊന്നൂരുന്നി സന്മാർഗ്ഗപ്രദീപം യോഗം വകശ്രീനാരായണേശ്വരക്ഷേത്രത്തിൽമേൽശാന്തി പി.ജി.വിനോയിയുടെ കാർമ്മികത്വത്തിൽ നടന്ന കർക്കിടകവാവ് ബലിയിൽ ആയിരക്കണക്കിന് ഭക്തർ ബലിതർപ്പണം ചെയ്തു പിതൃമോക്ഷം നേടി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണയുണ്ടായ വലിയഭക്തജനത്തിരക്ക്അനുഭവപ്പെട്ടെങ്കിലും ഭാരവാഹികളും പ്രവർത്തകരും രാവിലെ 5മുതൽതന്നെ കർമ്മനിരതരായിരുന്നു.ബലിയിടൽ 11.30വരെ നീണ്ടു.