പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. വ്യാപാരികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കൾക്കുള്ള ധനസഹായം ജില്ലാ ട്രഷറർ സി.എസ്. അജ്മലും വ്യാപാരികൾക്കുള്ള സർക്കാർ ക്ഷേമനിധി ആനുകൂല്യം ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസറും വിതരണം ചെയ്തു.
പി.ടി.എം.എ പ്രസിഡന്റ് കെ.ടി. ജോണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് നസീർ ബാബു, മേഖല പ്രസിഡന്റ് കെ.ബി. മോഹനൻ, സെക്രട്ടറി കെ.പി. ജോസഫ്, പി.ടി.എം.എ ജനറൽ സെക്രട്ടറി പി.ബി. പ്രമോദ്, വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് എം.ജി. വിജയൻ, രാജു ജോസ്, എൻ.എസ്. ശ്രീനിവാസ് , എ.എസ്. മനോജ്, അൻവർ സാദിഖ്, പി.പി. അനൂപ്, പി.ബി. സുരേഷ്, ടി.വി. ജോഷി, എൻ.എം. അബദുൽ സമദ്, വി.കെ. രാധാമണി എന്നിവർ സംസാരിച്ചു.