sanu-mk
യോഗ ജനകീയവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീമൻ നാരായണൻെറ മിഷൻ സംസ്ഥാനതലത്തിൽ ആരംഭിക്കുന്ന ''ആരോഗ്യത്തിന് യോഗ''പദ്ധതി എറണാകുളത്തെ സന്ധ്യയിൽ എം.കെ.സാനുമാഷ് യോഗയുടെ കൈപ്പുസ്തകം തെരുവോരം മുരുകനു നല്കി ഉദ്ഘാടനം നിർവ്വഹിക്കുന്നു.

ആലുവ: യോഗ ജനകീയവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ 'എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ' പദ്ധതിയുടെ ഭാഗമായി ശ്രീമൻ നാരായണൻ മിഷൻ സംസ്ഥാനതലത്തിൽ ആരംഭിക്കുന്ന 'ആരോഗ്യത്തിന് യോഗ' പദ്ധതി എറണാകുളത്തെ സന്ധ്യയിൽ പ്രൊഫ.എം.കെ. സാനുഉദ്ഘാടനം ചെയ്തു.

യോഗയുടെ പ്രായോഗികതയും പരിശീലന രീതികളും വിവരിക്കുന്ന കൈപ്പുസ്തകത്തിൻെറ കോപ്പികൾ തെരുവോരം മുരുകനും യോഗാചാര്യന്മാരായ എ.എസ്. ആന്റണിക്കും ശശികുമാറിനും നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ താല്പര്യമുള്ളവർക്ക് സൗജന്യമായിപുസ്തകം ലഭ്യമാക്കുന്നതാണ് 'ആരോഗ്യത്തിന് യോഗ' പദ്ധതി. ജലീൽ താനത്ത്, എച്ച്.സി. രവീന്ദ്രൻ, രവിനായർ, സ്‌നേഹകലാസംഘം മോഹനൻ, ശ്രീമൻ നാരായണൻ എന്നിവർ പങ്കെടുത്തു.