പള്ളുരുത്തി: ഫ്ളാറ്റിലെ ജോലിക്കാരിക്കായെ വീട്ടുടമ മർദ്ദിച്ചതായി പരാതി. കുമ്പളങ്ങി തൊഴുത്തിങ്കൽ വീട്ടിൽ ആന്റണിയുടെ ഭാര്യ മേരി ക്കുട്ടിക്കാണ് (48) മർദ്ദനമേറ്റത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. തേവരയിലെ ഒരു ഫ്ളാറ്റിലെ എൻജിനിയറുടെ വീട്ടിലെ ജോലിക്കാരിയാണ്. ജോലിക്കിടയിൽ പ്ളാസ്റ്റിക്ക് ബക്കറ്റ് പൊട്ടിയതാണ് മർദ്ദനത്തിന് കാരണമെന്ന് പറയുന്നു. മേരിക്കുട്ടി കരുവേലിപ്പടി ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.