കൊച്ചി: ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ ലോക്‌സഭയിൽ പാസാക്കിയതിനെതിരെ രാജ്യവ്യാപകമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ പണിമുടക്ക് ജില്ലയെ കാര്യമായി ബാധിച്ചില്ല. എല്ലാ ആശുപത്രികളിലെയും ഒ.പി.യും ശസ്ത്രക്രിയ വിഭാഗവുമെല്ലാം സാധാരണനിലയിൽ പ്രവർത്തിച്ചു. എന്നാൽ രോഗികളുടെ എണ്ണം പൊതുവേ കുറവായിരുന്നു.

പണിമുടക്ക് എറണാകുളം ജില്ലാ ആശുപത്രിയെയും മെഡിക്കൽ കോളേജിനെയും ബാധിച്ചില്ല.