കുമാരമംഗലം: അവർ വന്നത് രക്ഷകർത്താക്കൾ എന്ന നിലയിലായിരുന്നു, എന്നാൽ ആദരവ് ഏറ്റുവാങ്ങിയത് ഡോക്ടർമാരെന്ന നിലയിലാണ്. ഡോക്‌ടേഴ്‌സ് ഡേ ആചരണത്തിന്റെ ഭാഗമായി കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന ആദരിക്കൽ ചടങ്ങാണ് അങ്ങനെ വേറിട്ട അനുഭവമായത്.. സ്‌കൂളിലെ രക്ഷകർത്താക്കൾ കൂടിയായ 26 ഡോക്ടർമാർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികൾ തന്നെയായിരുന്നു അവതാരകർ.ചടങ്ങ് കൗതുകകരവും ഹൃദ്യവുമായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രിൻസിപ്പൽ സരിതാ ഗൗതം കൃഷ്ണ സംസാരിച്ചു. ചടങ്ങിൽ ഡോക്ടർമാർക്ക് ആദരവർപ്പിച്ചുകൊണ്ടുള്ള വീഡിയോ പ്രദർശനവും സ്‌നേഹോപഹാര സമർപ്പണവും നടന്നു.