കാഞ്ഞാർ: കേരള ഗണകമഹാസഭ 19ാം നമ്പർ കാഞ്ഞാർ ശാഖാ കുടുംബസംഗമം നടന്നു. പ്രസിഡന്റ് സി.കെ.മോഹനൻ വൈദ്യർ അദ്ധ്യക്ഷത വഹിച്ചു.ശാഖാമന്ദിരം പണിയാൻ സ്ഥലം വാങ്ങാനായി പത്മകുമാർ നെടുങ്ങാട്ടുചിറയുടെ നേതൃത്വത്തിൽ പത്ത് അംഗകമ്മിറ്റി രൂപീകരിച്ചു. സ്ഥലം വാങ്ങാനുള്ള കുടുംബവിഹിതം സുധാ മധു തൈപ്പറമ്പിൽ നൽകി ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ശാഖാ സെക്രട്ടറി വിജു സി ശങ്കർ സ്വാഗതം പറഞ്ഞു. ട്രഷറർ ഹരിദാസ് മേതിരി, മനോജ് കുഴികണ്ടത്തിൽ, കെ.ജി.സജീവ്, വിനോദ് വൈദ്യർ, അനിൽ മറ്റത്തിൽ, വനിതാവേദി നേതാക്കളായ ജിജി അനിൽ, ആശ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. പത്മകുമാർ നെടുങ്ങാട്ട്ചിറ നന്ദി പറഞ്ഞു.