ഇടുക്കി: വിദ്യാഭ്യാസവകുപ്പ്, , ലൈബ്രറികൗൺസിൽ, പി. എൻ. പണിക്കർ ഫൗണ്ടൺഷൻ, കാൻഫെഡ്, ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ വായനയുടെ വിവിധ തലങ്ങളെക്കുറിച്ച് ചർച്ചാ സമ്മേളനം നാളെ വാഴത്തോപ്പ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ സാജന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് പരിപാടി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരിയും നോവലിസ്റ്റുമായ ഉഷാകുമാരി മുഖ്യാതിഥിയായിരിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.സതീഷ്‌കുമാർ ആമുഖപ്രഭാഷണവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതിയംഗം കെ. ആർ.രാമചന്ദ്രൻ പി. എൻ പണിക്കർ അനുസ്മരണവും നടത്തും. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്കാഞ്ചിയാർ രാജൻ ഐവിദാസ് അനുസ്മരണവും നാടകരചയിതാവ്‌കെ. സി. ജോർജ്എഴുത്ത് അനുഭവവും പങ്കുവെക്കും. വായനയിൽ നിന്ന് എഴുത്തിലേക്കുള്ള ദൂരം എന്ന വിഷയത്തെക്കുറിച്ച് കഥാകൃത്ത് മോബിൻ മോഹൻ ക്ലാസ് നയിക്കും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തംഗം റോയി ജോസഫ്, പിടിഎ പ്രസിഡന്റും പഞ്ചായത്തംഗവുമായ പി. എസ്. സുരേഷ്‌കുമാർ, കാൻഫെഡ് ജില്ലാ പ്രസിഡന്റ് ഷാജിതുണ്ടുത്തിൽ പി. എൻ. പണിക്കർ ഫൗൺേഷൻ ജില്ലാ സെക്രട്ടറി ഏലിയാസ് കാവുമറ്റം, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. ആർ. ജനാർദനൻ, ഇടുക്കി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി മാത്യു, തൊടുപുഴ ഡി.ഇ.ഒ ഡെയ്സി ജോസഫ്, വാഴത്തോപ്പ് വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ജോമി ജോസഫ്, ഹെഡ്മാസ്റ്റർ പ്രദീപ്കുമാർ, വിവിധ കലാസാംസ്‌കാരിക രാഷ്ട്രീയസാമൂഹ്യ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.