ഇടുക്കി: സംസ്ഥാന സാംസ്‌കാരിക കാര്യ വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന ആറൻമുള വാസ്തുവിദ്യാഗുരുകുലം നടത്തുന്ന കോഴ്സുകളിൽ പ്രവേശനം നേടി പൂർത്തീകരിച്ച് പരീക്ഷ എഴുതി പരാജയപ്പെട്ടവർക്കും വിവിധ കാരണങ്ങളാൽ പരീക്ഷ എഴുതാൻ കഴിയാത്തവർക്കും പഴയ സ്‌കീമും സിലബസും അനുസരിച്ച് പരീക്ഷ എഴുതുന്നതിന് ഒരവസരം കൂടി നൽകും. അപേക്ഷകൾ ജൂലായ് 15ന് മുമ്പായി വാസ്തുവിദ്യാഗുരുകുലത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ 9947739442, 9847053294, 9847053293, 9744857828.