ഇടുക്കി: വിവിധ വകുപ്പുകളിൽ സുക്ഷിച്ചിരിക്കുന്ന ഫയലുകളിൽ അടിയന്തര നടപടിസ്വീകരിക്കാനും തീർപ്പുകൽപ്പിക്കാനും ഫയൽ തീർപ്പാക്കൽ പരിപാടികർമോത്സവ് 2019 ന് ജില്ലാ കളക്ടറേറ്റിൽ തുടക്കമായി. പരിപാടി എ.ഡി.എം അനിൽ ഉമ്മൻ ഉദ്ഘാടനം ചെയ്തു.
ആഗസ്റ്റ് 10 വരെ 40 ദിന കർമ്മ പരിപാടിക്കാണ് തുടക്കം കുറിച്ചത്. ഈ കാലയളവിൽ മാനദണ്ഡങ്ങൾ പാലിച്ച് പരമാവധി ഫയലുകളിൽ തീർപ്പാക്കുകയാണ് ലക്ഷ്യം. അടുത്ത ഘട്ടത്തിൽ താലുക്ക് തലത്തിലും പദ്ധതി വ്യാപിപ്പിക്കും. പരിപാടിയുടെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ജീവനക്കാർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും.
ഹുസുർ ശിരസ്തദാർ മിനി.കെ.ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലാന്റ് അസൈൻമെന്റ് ഡെപ്യൂട്ടി കളക്ടർ എം.എസ് .സലിം, ലാന്റ് റിഫോംസ് ഡെപ്യൂട്ടി കളക്ടർ എലിസബത്ത് മാത്യുസ്, ജൂനിയർ സുപ്രണ്ട് വിൻസന്റ് ജോസഫ് എന്നിവർ സംസാരിച്ചു.