തൊടുപുഴ : ജില്ലാ വനിതാ വടംവലി ചാമ്പ്യൻഷിപ്പ് ഉടുമ്പന്നൂർ പി.കെ. ഓഡിറ്റോറിയത്തിൽ നടന്നു. ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ വടംവലി അസോസിയേഷൻ പ്രസിഡന്റ് കെ.എംജോസഫ് ബിനോയി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷാനിത അലിയാർ, വ്യാപാരി വ്യവസായി പ്രസിഡന്റ് അശ്വതി മധു,ഷാജി മുല്ലക്കര, ബേബി എബ്രാഹം, എം.എസ്. പവനൻ, ശരത് ജി നായർ എന്നിവർ ആശംസകളർപ്പിച്ചു. അസോസിയേഷൻ സെക്രട്ടറി ജോൺസൺ ജോസഫ് സ്വാഗതവും എം.എസ്. രാജു നന്ദിയും പറഞ്ഞു. സമാപനസമ്മേളനത്തിൽ കരിമണ്ണൂർ പൊലീസ് ഇൻസ്‌പെക്ടർ പി.എതോമസ് പൊലീസ് ഉദ്യോഗസ്ഥരായ സൗമ്യ. റെജീന, അശ്വതി മധു എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു. 5 ക്യാറ്റഗറികളിലായി നടന്ന മത്സരത്തിൽ 25 ടീമുകൾ പങ്കെടുത്തു. സീനിയർ സെക്ഷനിൽ കരിമണ്ണൂർ ഷിറ്റോറിയ കരാട്ടെ സ്‌കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അണ്ടർ 19 ക്യാറ്റഗറിയിൽ ഒന്നാം സ്ഥാനംകരിമണ്ണൂർ ഷിറ്റോറിയ കരാട്ടെ സ്‌കൂൾ, രണ്ടാം സ്ഥാനം സെന്റ് മേരീസ് എച്ച്.എസ്.എസ്. കാളിയാർ, മൂന്നാം സ്ഥാനം തൊടുപുഴ ഡീ പോൾ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ. അണ്ടർ 17 ക്യാറ്റഗറിയിൽ ഒന്നാം സ്ഥാനം തൊടുപുഴ ഡീ പോൾ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, രണ്ടാം സ്ഥാനം സെന്റ് ഫിലോമിന എച്ച്.എസ്.എസ്., ഉപ്പുതറ, മൂന്നാം സ്ഥാനം കരിമണ്ണൂർ ഷിറ്റോറിയ കരാട്ടെ സ്‌കൂൾ. അണ്ടർ 17 ക്യാറ്റഗറിയിൽ ഒന്നാം സ്ഥാനം എസ്.എച്ച്.മുതലക്കോടം, രണ്ടാം സ്ഥാനം തൊടുപുഴ ഡീ പോൾ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മൂന്നാം സ്ഥാനം ഗവ. എച്ച്.എസ്.എസ്., പഴയരിക്കണ്ടം. അണ്ടർ 15 ക്യാറ്റഗറിയിൽ ഒന്നാം സ്ഥാനം സെന്റ് ജോർജ് എച്ച്.എസ് ഉടുമ്പന്നൂർ, രണ്ടാം സ്ഥാനം സെന്റ് ഫിലോമിന എച്ച്.എസ്.എസ്., ഉപ്പുതറ, , മൂന്നാം സ്ഥാനം എസ്.എച്ച്.മുതലക്കോടം. 22 പോയിന്റോടെ കരിമണ്ണൂർ ഷിറ്റോറിയ കരാട്ടെ സ്‌കൂൾ ഒന്നാം സ്ഥാനവും 18 പോയിന്റോടെ തൊടുപുഴ ഡീ പോൾ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ രണ്ടാം സ്ഥാനവും നേടി.