തൊടുപുഴ: ന്യൂനപക്ഷങ്ങൾക്കായി സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്ന ക്ഷേമപദ്ധതികളിൽ ക്രൈസ്തവ വിഭാഗത്തിന് തുല്യനീതി ലഭിക്കുന്നില്ലന്ന് ന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി. കാർഷിക മേഖലയുടെ തകർച്ചയും, മത്സ്യതൊഴിലാളി മേഖലയിലെ പ്രതിസന്ധിയും മൂലം ദൈനം ദിനജീവിതം ദുസഹമായിരിക്കുന്ന ക്രൈസ്ത ന്യൂനപക്ഷങ്ങൾക്കായി കേന്ദ്രസംസ്ഥാന സർക്കാരുകൾ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കണം.പ്രകൃതിക്ഷോഭം മൂലം ഉണ്ടായിട്ടുള്ള തകർച്ചയെ അതിജീവിക്കാൻ നാളിതുവരെ യാതൊരുവിധമായ പ്രവർത്തനവും ഉണ്ടായിട്ടില്ല. കേരള സർക്കാർ നിയോഗിച്ചിരിക്കുന്ന ന്യൂനപക്ഷ കമ്മീഷൻ ഈ മേഖലയിൽ ക്രൈസ്തവർക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സമഗ്രമായി പഠിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസിന്റെ നിർദ്ദേശങ്ങൾ ഉൾകൊള്ളുന്ന റിപ്പോർട്ട് ന്യൂനപക്ഷ കമ്മീഷന് സമർപ്പിച്ചു.
പ്രസിഡന്റ് ബിജു പറയന്നിലത്തിന്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, പി.ജെ. പാപ്പച്ചൻ, പ്രൊഫ. ജോയി മൂപ്രപ്പള്ളി, സാജു അലക്സ്, സെലിൻ സിജോ, തോമസ് പീടികയിൽ, ജോർജ്ജ് കോയിക്കൽ, പ്രൊഫ. ജോസുകുട്ടി ജെ. ഒഴുകയിൽ, ബെന്നി ആന്റണി, ആന്റണി. എൽ തൊമ്മാന തുടങ്ങിയവർ പ്രസംഗിച്ചു.