തൊടുപുഴ: ബി. ഡി. ജെ എസ്നെ ജില്ലയിൽ ശക്തിപ്പെടുത്തുന്നതിനുള്ള കർമ്മ പദ്ധതികൾ നടപ്പിലാക്കാൻ ജില്ലാ പ്രസിഡന്റ് വി ജയേഷിന്റെ അദ്ധ്യക്ഷതയിൽ അടിമാലി മേക്കാട്ട് റെസിഡൻസിയിൽ ചേർന്ന യോഗം തീരുമാനിച്ചു.
.ജില്ലയിലെ ജനകീയ വിഷയങ്ങളിൽ ഇടപെട്ട് സമരങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു .ജൂലായ് 10 നകം അഞ്ച് നിയോജക മണ്ഡലം കമ്മറ്റികളും പുന:സംഘടിപ്പിക്കും .പാഞ്ചായത്ത് ഇലക്ഷനിൽ ബി. ഡി. ജെ എസിന് സ്വാധീനമുള്ള മേഖലകളിൽ സ്ഥാനാർത്ഥിയെ നിർത്തി വിജയിപ്പിക്കുവാനുള്ള പരിശ്രമം തുടങ്ങാൻ തീരുമാനിച്ചു .അതിനു മന്നോടിയായി പഞ്ചായത്തുകമ്മറ്റികൾ വരെ വരും ദിവസങ്ങളിൽ പുന:സംഘടിപ്പിക്കും .ബൂത്ത്തല പ്രവർത്തനും വരെ ശക്തമാക്കാനും യോഗം തീരുമാനിച്ചു .പാർട്ടിയുടെ സംസ്ഥാന കമ്മറ്റിയുടെ തീരുമാനങ്ങൾ ജില്ലയുടെ ചാർജ് വഹിക്കുന്ന ജനറൽ സെക്രട്ടറിമാരായ ടി. വി. ബാബു, ,വി. ഗോപകുമാർ എന്നിവർ വിശദീകരിച്ചു കെ. പി. ഗോപി , എറണാകുളും ജില്ലാ പ്രസിഡന്റ് എ. ബി. ജയപ്രകാശ് ,ഇടുക്കിജില്ല വൈസ് പ്രസിഡന്റുമാരായ ഡോ. കെ. സോമൻ ,സുനു രാമകൃഷ്ണൻ ,രമേഷ് കല്ലാറ,സുരേഷ് തട്ടുപുര ,സെക്രട്ടറിമാരായ രാജേന്ദ്രലാൽ ദത്ത് ,വിനോദ് തൊടുപുഴ, അഡ്വ പ്രതീഷ് പ്രഭ അജയൻ ,നിയോജക മണ്ഡലം പ്രസിഡന്റുമാരായ .പാർത്ഥേശൻ ശശികുമാർ ,മനേഷ് കുടിക്കയത്ത് ,അജയൻ കെ തങ്കപ്പൻ .തുടങ്ങിയ നേതാക്കൻമാർ പങ്കെടുത്തു.