തൊടുപുഴ: കേരള കോൺഗ്രസ് (എം) ചെയർമാൻ തിരഞ്ഞെടുപ്പ് തർക്കത്തിൽ വാദം കേൾക്കുന്നത് തൊടുപുഴ മുൻസിഫ് കോടതി നാളത്തേക്കാക്കി. ചെയർമാൻ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത ഉത്തരവ് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ജോസ് വിഭാഗമാണ് കോടതിയിൽ ഹർജി നൽകിയിരുന്നത്. വാദത്തിന് ജോസഫ് പക്ഷം കൂടുതൽ സമയം ആവശ്യപ്പെട്ടത് പരിഗണിച്ചാണ് ഇന്ന് പരിഗണിക്കാനിരുന്ന കേസ് നാളത്തേക്ക് മാറ്റിയത്. പി.ജെ. ജോസഫ് വിഭാഗം നൽകിയ ഹർജി പരിഗണിച്ചാണ് ജോസ് കെ. മാണിയെ ചെയർമാനാക്കിയ നടപടി കോടതി സ്റ്റേ ചെയ്തത്. ഈ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം പിന്നീട് എതിർ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി നടപടിയെന്നായിരുന്നു ജോസ് വിഭാഗത്തിന്റെ ആക്ഷേപം.