രാജാക്കാട് : ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനം ആചരിച്ചു. രാജകുമാരി ദേവമാതാ ആശുപത്രിയിലെ ഡോ. കെ.ജെ കുര്യൻ, ഡോ. നന്ദിനി എന്നിവരെ ആദരിച്ചു. ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പാൾ സീറ്റ ആർ. മിറാൻഡ, എൻ.എസ്.എസ് കോഓർഡിനേറ്റർ വി.കെ ആറ്റ്ലി, സ്‌കൂൾ വികസന സമതി ചെയർമാൻ ബേബിലാൽ, പി.സി പത്മനാഭൻ, സി.എം രാജു, ലില്ലി ഇഗ്‌നേഷ്യസ്, സിന്ധു, ടൈറ്റസ് ജേക്കബ്ബ്, ബ്ലസൺ ജോയി എന്നിവർ പങ്കെടുത്തു. തുടർന്ന് സ്‌കൂൾ ആഡിറ്റോറിയത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി. റിട്ടയേർഡ് ഡി.എം.ഒ ഡോ. വി. ജയകുമാർ 'പകർച്ചവ്യാധികളും പ്രതിവിധികളും' എന്ന വിഷയത്തിൽ ക്ലാസെടുത്തു.