മുതലക്കോടം : ജയ്‌ഹിന്ദ് ലൈബ്രറിയുടെനേതൃത്വത്തിൽകോലാനി ഗവ.ഹോമിയോ ഡിസ്‌പെൻസറിയുമായി സഹകരിച്ച് മഴക്കാലരോഗപ്രതിരോധ സെമിനാറും സൗജന്യഹോമിയോ മരുന്ന് വിതരണവും നടത്തി. തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. സി.കെ. ജാഫർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.ടോമിജോസ് ക്ലാസെടുത്തു. ഷാജുപോൾ സ്വാഗതവുംജോസ്‌തോമസ് നന്ദിയും പറഞ്ഞു.