തൊടുപുഴ: ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. തൊടുപുഴ സിവിൽ സ്റ്റേഷനു സമീപം നടന്ന ചടങ്ങിൽ ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ.ബിജുമോൻ അദ്ധ്യക്ഷതവഹിച്ചു. സബ് ജഡ്ജി ദിനേശ് എം പിള്ള ഉദ്ഘാടനം ചെയ്തു. എ.സുരേഷ് കുമാർ, കെ കെ പുഷ്പാംഗദൻ, ഡി ബിനിൽ, ഒ കെ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.