ഇടുക്കി : മൂന്നാർ സ്‌പെഷ്യൽ ട്രൈബ്യൂണൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കെട്ടിടം ട്രൈബ്യൂണൽ പ്രവർത്തനം അവസാനിപ്പിച്ച് വകുപ്പിന് തിരികെ ലഭിച്ചതിനാൽ ആൺകുട്ടികൾക്കായി പ്രീമെട്രിക് ഹോസ്റ്റൽ ആയി പ്രവർത്തനം ആരംഭിച്ചു. 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്ക് അഡ്മിഷൻ നേടാം. വിശദ വിവരങ്ങൾക്ക് മൂന്നാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുമായോ 94960770355 എന്ന നമ്പരിലോ ബന്ധപ്പെടാം.