ഇടുക്കി : കേരള മദ്രസാദ്ധ്യാപക ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ 2018, 2019 അദ്ധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു തത്തുല്യ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടികൾക്ക് സ്‌കോളർഷിപ്പിനായി അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂലായ് 20 വരെ നീട്ടി. അപേക്ഷയോടൊപ്പം അംഗത്വ കാർഡ്, വിഹിതം ഒടുക്കിയത് സംബന്ധിച്ച രേഖകൾ, മാർക്ക് ലിസ്റ്റ്, അംഗത്തിന്റെയോ മക്കളുടെയോ ബാങ്ക് പാസ് ബുക്ക് (സഹകരണ ബാങ്ക് ഒഴിച്ച്) എന്നിവയുടെ പകർപ്പ് ഉള്ളടക്കം ചെയ്തിരിക്കണം. അപേക്ഷകൾ മാനേജർ, കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ, കോഴിക്കോട് 4 എന്ന വിലാസത്തിൽ ലഭിക്കണം.