ഇടുക്കി : കൃഷി വകുപ്പിന്റെ കീഴിലുള്ള അഗ്രിക്കൾച്ചറൽ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസിയിൽ ബ്ലോക്ക് ടെക്‌നോളജി മാനേജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നതിനായി 11ന് രാവിലെ 11ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കൃഷി/ മൃഗസംരക്ഷണം/ഡയറി സയൻസ്/ ഫിഷറീസ്/ അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ് മേഖലകളിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ശമ്പളം 25000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. വിശദ വിവരങ്ങൾ തൊടുപുഴ പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ആത്മ സെക്ഷനിൽ നിന്നും ലഭിക്കും. ഫോൺ 04862 228188.