ഇടുക്കി: കസ്തൂരി രംഗൻ റപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന് ഡീൻ കുര്യാക്കോസ് നവേദനം നൽകി. 2014ൽ ഫിസിക്കൽ വേരിഫക്കേഷന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരടു വിജ്ഞാപനത്തിലുള്ള ഇ.എസ്.എ പ്രദേശങ്ങൾ തന്നെ അംഗീകരിച്ചു കൊണ്ട് 2018ൽ പുറത്തിറങ്ങിയ രണ്ടു സർക്കാർ ക്ലാരിഫക്കേഷൻ നോട്ടിഫക്കേഷനിലൂടെ കേരളത്തിലെ ഇ.എസ്.എ പ്രദേശങ്ങൾ 9993.7 ചതുരശ്രകിലോമീറ്റർ മാത്രമാണെന്ന് എൻ. ഡി. എ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. യു.പി.എ സർക്കാർ ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ഒഴിവാക്കി കൊണ്ടുള്ള പ്രദേശങ്ങളെ ഇ.എസ്.എയാക്കിയത് എൻ.ഡി.എ സർക്കാരും അംഗീകരിച്ചതിനാൽ ഉടൻ തന്നെ അതിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ വിജ്ഞാപനം പ്രഖ്യാപിക്കണമെന്നും ഡീൻ കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചു. ഉടൻ തന്നെ റിവ്യൂ മീറ്റിംഗ് വിളിച്ചു ചേർക്കുമെന്നും അന്തിമ വിജ്ഞാപനം ഉടൻ തന്നെ പുറപ്പെടുവിക്കാൻ ചർച്ച ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചതായി ഡീൻ കുര്യാക്കോസ് അറിയിച്ചു.