വാഴക്കുളം : വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഡ്വാൻസ്‌മെന്റ് ഇൻ ഡ്രൈവ്സ്, ഇൻസ്ട്രുമെന്റേഷൻആന്റ് കൺട്രോൾ എന്ന വിഷയത്തിൽ ഒരാഴ്ച നീളുന്ന ഫാക്വൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചു. മാറുന്ന സാഹചര്യങ്ങളിൽ ഇലക്ട്രിക് ഡ്രൈവുകളുടെ ഉപയോഗം എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്തുകൊണ്ട് തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക് ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം മുൻ മേധാവി ഡോ.എം.നന്ദകുമാർ സംസാരിച്ചു. കോളേജ് ഡയറക്ടർ ഫാ. ഡോ.ജോർജ് താനത്തുപറമ്പിൽ, പ്രിൻസിപ്പാൾ ഡോ.ജോസഫ്കുഞ്ഞ് പോൾ സി., ഇലക്ട്രിക്കൽ വിഭാഗം മേധാവി ഡോ.ബി.അരുണ, സയൻസ് വിഭാഗം മേധാവി പ്രൊഫ. ആൻ നീത സാബു, പ്രൊഫ: മരിയ ബേബി എന്നിവർ സംസാരിച്ചു.