തൊടുപുഴ: പി.എന്‍.പണിക്കര്‍ അനുസ്മരണ ദേശീയ വായനാമാസാചരണത്തിന്റെ ഭാഗമായി സിബിഎസ്ഇ സ്‌കൂളിലെ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രശ്‌നോത്തിരി മത്സരം നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആറിന് രാവിലെ 10.30ന് തൊടുപുഴ ഡിപോള്‍ പബ്ലിക് സ്‌കൂളിലാണ് മത്സരം.ഒന്നാം സമ്മാനമായി 3000 രൂപയും സര്‍ട്ടിഫിക്കറ്റും പുസ്‌കങ്ങളും രണ്ടാം സമ്മാനമായി 2000 രൂപയും പുസ്‌കങ്ങളും നല്‍കും. താത്പര്യമുള്ളവര്‍ പ്രധാനാധ്യാപകന്റ് സാക്ഷ്യപത്രവുമായി എത്തണം. പത്രസമ്മേളനത്തില്‍ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി ഏലിയാസ് കാവുമറ്റം, ചെയര്‍മാന്‍ എ.ജെ.തോമസ് എന്നിവര്‍ പങ്കെടുത്തു.