നെടുങ്കണ്ടം: പീഡിപ്പിക്കുകയും സ്വർണ്ണവും പണവും തട്ടിയെടുത്തുവെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് നെടുങ്കണ്ടം സ്വദേശിയുടെ പേരിൽ കമ്പംമെട്ട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം കൂട്ടാർ സ്വദേശിയായ വീട്ടമ്മ കമ്പംമെട്ട് പൊലീസിൽ സ്‌റ്റേഷനിൽ എത്തി നെടുങ്കണ്ടം താന്നിമൂട് സ്വദേശിയായ ഷാജിക്കെതിരെ പരാതി നൽകുകയായിരുന്നു. കേസിനെത്തുടർന്ന് ഇതിനെതുടർന്ന് ഷാജി ഒളിവിൽ പോയി.പൊലീസ് പറയുന്നത് ഇങ്ങനെ:
വീട്ടമ്മയുടെ ഭർത്താവ് വർഷങ്ങളായി വിദേശത്ത് ജോലി ചെയ്യുകയാണ്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി പരാതിക്കാരിയായ വീട്ടമ്മയും ഷാജിയുമായി അടുത്ത ബന്ധത്തിലായിരുന്നു. ഇവർ പലപ്പോഴും ഒന്നിച്ചാണ് താമസിച്ച്
വന്നിരുന്നത്. രണ്ട് ലക്ഷം രൂപയും 12 പവനിലധികം സ്വർണ്ണവും പലപ്പോഴായി ഷാജി വീട്ടമ്മയിൽ നിന്ന് വാങ്ങിയിരുന്നതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഷാജിയുമായി അകൽച്ചയിലായിരുന്നു.ഇതിനെ തുടർന്നാണ് വീട്ടമ്മ ഷാജിക്കെതിരെ പീഡന കേസ് നൽകിയത്. പരാതിയെ തുടർന്ന് കമ്പംമെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.