കഞ്ഞിക്കുഴി : ലോക ഡോക്ടേഴ്സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി എസ്.എൻ വൊക്കേഷണൽ ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ തള്ളക്കാനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, എം.ആർ.സി ഹോസ്‌പ്പിറ്റലുകൾ സന്ദർശിച്ച് ഡോക്ടർമാർക്ക് ആശംസകൾ നേർന്നു.. തള്ളക്കാനം കമ്മ്യൂണിറ്റ് ഹെൽത്ത് സെന്റർ ഫിസിഷ്യൻ ഡോ. ദിലീപ് ജോൺസൺ, എം.ആർ.സി ഹോസ്‌പ്പിറ്റൽ ഫിസിഷ്യൻ ഡോ. എം.ആർ ചന്ദ്രൻ എന്നിവർ കുട്ടികൾക്ക് നന്ദി പറഞ്ഞു. എൻ.എസ്.എസ് അസി. പ്രോഗ്രാം ഓഫീസറായ അനൂപ്.പി.ജി, അദ്ധ്യാപികമാരായ ദീപ സ്റ്റാൻലി, അമ്പിളി ദാമോദരൻ, എൻ.എസ്.എസ് ലീഡർ യദുകൃഷ്ണൻ എന്നിവർ പങ്കെടുത്തു.