തൊടുപുഴ : ആധാരത്തിൽ വിലകുറച്ച് കാണിച്ച് രജിസ്റ്റർ ചെയ്ത 2017 ഏപ്രിൽ മാസത്തിന് ശേഷമുള്ള അണ്ടർവാല്യുവേഷൻ ഫയലുകളിൽ കുറവ് മുദ്രവിലയും കുറവ് രജിസ്ട്രേഷൻ ഫീസും അടച്ച് തീർക്കുന്നതിനുള്ള അദാലത്ത് ഇന്ന് ദേവി കുളം സബ് രജിസ്ട്രാർ ഓഫീസിൽ നടക്കും. ഇതോടൊപ്പം സർക്കാരിന്റെ ഒറ്റത്തവണ പദ്ധതി തീർപ്പാക്കൽ പ്രകാരം രജിസ്ട്രേഷൻ ഫീസ് പൂർണ്ണമായും ഒഴിവാക്കി കുറവ് മുദ്രവിലയുടെ മുപ്പത് ശതമാനം മാത്രം അടച്ച് ഫയൽ തീർപ്പാക്കുന്നതിനുള്ള അദാലത്തും നടക്കുമെന്ന് ജില്ലാ രജിസ്ട്രാർ അറിയിച്ചു.