തൊടുപുഴ: കോടിക്കുളം എൻ.എസ്.എസ് കരയോഗവും തൊടുപുഴ എഡ്യുസോൺ പി.എസ്.സി അക്കാഡമിയും ചേർന്ന് പരീക്ഷകളെ മുൻനിർത്തിയുള്ള പഠനക്രമീകരണങ്ങൾക്കായി സെമിനാർ നടത്തി. തൊടുപുഴ താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയൻ വർക്കിംഗ് പ്രസിഡന്റ് ഡോ. സിന്ധു രാജീവ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ജി. സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വനിതായൂണിയൻ സെക്രട്ടറി പ്രസീത സോമൻ സംസാരിച്ചു. കരയോഗം സെക്രട്ടറി ടി.ജി. ബിജു സ്വാഗതവും ജോയിന്റ് സെക്രട്ടറി സതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു. സെമിനാറിൽ കെ.ആർ. സോമരാജൻ ക്ലാസെടുത്തു.