തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഉത്തരവാദികളായ ഇടുക്കി എസ്പി,കട്ടപ്പന ഡിവൈ.എസ് .പി ,നെടുങ്കണ്ടം സി ഐ,എസ് ഐ എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇവരെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്നും സിപിഐ ജില്ലാഎക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. എസ് പിക്ക് ഈ കേസുമായി ബന്ധപ്പെട്ട് തുടക്കം മുതലുള്ള
കാര്യങ്ങളിൽ ബന്ധമുണ്ടായിരുന്നെന്ന കാര്യം വ്യക്തമാണ്. ഇദ്ദേഹത്തിന്റെഇടപെടലാണ് ഉരുട്ടിക്കൊലയിലേക്ക് എത്തിച്ചത്.ഹരിതാ
ഫിനാൻസ് നടത്തിയ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് കൃത്യമായ അന്വേഷണം
നടത്തണം. കൊല്ലപ്പെട്ട രാജ്കുമാറോ ഇപ്പോൾഅറസ്റ്റിലായിരിക്കുന്നവരെക്കൊണ്ടോ ഇങ്ങനെയൊരു വൻ തട്ടിപ്പ് നടത്താൻ
കഴിയില്ലെന്നും വ്യക്തമാണ്. അണിയറയിലെവമ്പൻമാരെ പിടികൂടിയാൽ മാത്രമേ യഥാർത്ഥ വിവരങ്ങൾ പുറത്ത്
വരികയുള്ളൂ. രാജ്കുമാർ ജീവിച്ചിരിക്കാൻ പാടില്ലായെന്നത് ഈവമ്പൻമാരുടെ ആവശ്യമായിരുന്നു.ഇതുമായി ബന്ധപ്പെട്ട് നിരപരാധികളായ നാട്ടുകാരുടെ പേരിൽഎടുത്തിട്ടുള്ള കേസുകൾ പിൻവലിക്കണം. രാജ്കുമാറിന്റെ കുടുംബത്തിന്മതിയായ സഹായം നൽകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പൊലീസ് സ്റ്റേഷൻമാർച്ച് അടക്കമുളള സമരപരിപാടികൾക്ക് രൂപം നൽകാനും സി കെ കൃഷ്ണൻ
കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ എക്സിക്യുട്ടീവ് യോഗംതീരുമാനിച്ചതായി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ അറിയിച്ചു.