ഇടുക്കി: രാജ് കുമാറിന്റെ കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, എസ്.പി. ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് മാറ്റി നിർത്തി കേസ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നാളെ എസ്. പി ഓഫീസ് മാർച്ച് നടത്തും. രാവിലെ 11ന് നടക്കുന്ന മാർച്ച് മാർച്ച് കെ.പി.സി.സി. ജനറൽ സെക്രട്ടറി ബി. ബാബു പ്രസാദ് ഉദ്ഘാടനം ചെയ്യും. ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിക്കും.ഇ.എം. ആഗസ്തി, ജോയി തോമസ്, എം.ടി. തോമസ്, റോയി.കെ. പൗലോസ്, പി.പി. സുലൈമാൻ റാവുത്തർ, അഡ്വ. എസ്. അശോകൻ തുടങ്ങിയവർ പ്രസംഗിക്കും.