തൊടുപുഴ : വായനപക്ഷാചരണത്തിന്റെ ജില്ലാതല സമാപനംഇന്ന് തൊടുപുഴയിൽ നടത്തും. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും വായനശാലകളും സാംസ്കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു വിവിധ പരിപാടികളോടെ വായനപക്ഷാചരണം നടത്തിവരുകയാണ്. ഇന്ന് രാവിലെ പത്തരക്ക് തൊടുപുഴ ജിഎച്ച്എസ്എസിൽ ലൈബ്രറി ജില്ലാ സെക്രട്ടറി ഇ. ജി. സത്യന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ ജെസി ആന്റണി ഉദ്ഘാടനം ചെയ്യും. കവിയും ഗാനരചയിതാവുമായ ജയകുമാർ ചെങ്ങമനാട് മുഖ്യപ്രഭാഷണം നടത്തും. ഉപന്യാസം, പ്രശ്‌നോത്തരി വിജയികൾക്കുള്ള സമ്മാന വിതരണം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എം. ഗീത നിർവഹിക്കും. മുനിസിപ്പൽ കൗൺസിലർ കെ.ഗോപാലകൃഷ്ണൻ, പി. എൻ. പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി ഏലിയാസ് കാവുമറ്റം, കാൻഫെഡ് ജില്ലാ പ്രസിഡന്റ് ഷാജി തുണ്ടത്തിൽ, ഡയറ്റ് പ്രിൻസിപ്പൽ കെ. എം. സോമരാജൻ, ഹയർസെക്കൻഡറി ജില്ലാ കോഓർഡിനേറ്റർ ഇ. എൻ. സന്തോഷ്, ജി.എച്ച്എസ്.എസ് പ്രിൻസിപ്പൽ വി. എൻ. പ്രകാശ് എന്നിവർ പ്രസംഗിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ കെ. എ. ബിനുമോൻ സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.സതീഷ്‌കുമാർ നന്ദിയും പറയും.