മറയൂർ: തേയില തോട്ടങ്ങളിലെ തൊഴിലാളിൾക്ക് വില്പനക്കായി സ്‌കൂട്ടറിൽ കൊണ്ടുപോയ വിദേശമദ്യം പിടികൂടി. സ്‌കൂട്ടർ ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു.മറയൂർ തെങ്കാശിനാഥൻ ക്ഷേത്രത്തിന് സമീപം മറയൂർ എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനക്കിടയിൽ സംശയം തോന്നിയ സ്‌കൂട്ടർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കുറച്ചു മാറ്റി നിർത്തി മൂന്നാർ പാമ്പൻ മല സ്വദേശിയായ ആൾ ഓടി രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടർ പരിശോധിച്ചപ്പോൾ 10 ലിറ്റർ റം കണ്ടെടുത്തു. മറയൂർ എക്‌സൈസൈസ് പ്രിവന്റീവ് ഓഫീസർ സജി.ആർ, സജിവ്കുമാർ.എം.ഡി, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിജയദാസ് ,ഉണ്ണിക്കൃഷ്ണൻ.കെ.പി, നിതിൻ.ആർ.വി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.