ചെറുതോണി: ഇടുക്കി അണക്കെട്ടിലെ വൃഷ്ടി പ്രദേശത്ത് മഴയുടെ കുറവുണ്ടായതോടെ ജലനിരപ്പ് വീണ്ടും കുറഞ്ഞു. ഇന്നലത്തെ ജലനിരപ്പ് 2303.84 അടിയാണ്. കഴിഞ്ഞവർഷം ഇതേദിവസം 2352.30 അടിയായിരുന്നു. കഴിഞ്ഞവർഷത്തേതിലും 50അടിവെള്ളം കുറവാണ്. ഏറ്റവും കൂടുതൽ മഴയുണ്ടാകുമെന്ന് പഴമക്കാർ പറയുന്ന ദുക്റാനയായിരുന്നു ഇന്നലെ. എന്നാൽ ഇന്നലെ പകൽ മഴ പെയ്തില്ല. രാത്രിയിൽ ചെറിയ മഴയുണ്ടായിരുന്നു. ഇന്നലെ ഇടുക്കിയിൽ 28.8 മീല്ലീമീറ്റർ മഴരേഖപ്പെടുത്തി. അണക്കെട്ടിലെ സംഭരണശേഷിയുടെ 12.72 അടിവെള്ളമേ നിലവിലുള്ളൂ. ഓരോ ദിവസവും വെള്ളത്തിന്റെ അളവ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞഒരാഴ്ചയ്ക്കുള്ളിൽ അഞ്ചടി വെള്ളം കുറഞ്ഞു.