മറയൂർ: മറയൂർ - കാന്തല്ലൂർ റോഡിൽ പിക്ക് അപ്പ വാൻ മറിഞ്ഞ് അപകടം. കൂളച്ചിവയൽ ഭാഗത്ത് നിന്നൂം തടിയുമായി കയറ്റം കയറി വന്ന വാഹനം കാന്തല്ലൂർ പഞ്ചായത്ത് ഓഫീസിന് സമീപം നിയന്ത്രണം നഷ്ടമായി സമീപത്തെ ഗ്രാന്റീസ് തോട്ടത്തിലേക്ക് മറിയുകയായിരൂന്നൂ. ഗ്രാന്റീസ് തോട്ടത്തിലുടെ നിരങ്ങി നീങ്ങിയ വാഹനം റോഡിൽ നിന്നും 50 അടി താഴ്ഭാഗത്തേക്കാണ് വീണത്. പരിക്കേറ്റ ഡ്രൈവർ കാന്തല്ലൂർ പെരൂമല സ്വദേശി ജയഗണേനെ മറയൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി വിട്ടയച്ചു.