മണക്കാട് : അയ്യൻകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്‌ഠാ ദിനവും കലശവും 5,​6 തിയതികളിൽ നടക്കും. മേൽശാന്തി കാഞ്ഞിരമറ്റം ശ്രീശൈലം നാരായണൻ നമ്പൂതിരിയുടെയും തന്ത്രിമുഖ്യൻ നരമംഗലം ചെറിയ നീലകണ്‌ഠൻ നമ്പൂതിരിയും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. 5 ന് രാവിലെ ഗണപതി ഹോമം,​ പതിവ് പൂജകൾ,​ വൈകിട്ട് അസ്ത്രകലശ പൂജ,​ രാക്ഷോഘ്‌നഹോമം,​ വാസ്തുബലി,​ വാസ്തുപുണ്യാഹം,ഞ്ഞ​ 6 ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം,​ ചതു:ശുദ്ധി,​ ധാര,​ പഞ്ചഗവ്യം,​ കലശം,​ ഉപദേവതകൾക്ക് ഒറ്റകലശം,​ രാവിലെ 9 മുതൽ കലശപൂജകൾ,​ സർപ്പത്തിന് നൂറും പാലും,​ വിശേഷാൽ പൂജകളും കലശവും,​ ഉച്ചപൂജ,​ പ്രസാദവിതരണം,​ പ്രസാദഊട്ട്,​ വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന,​ വിശേഷാൽ ഭഗവത്സേവ എന്നിവ നടക്കും.