തൊടുപുഴ : പെൻഷൻ കാലോചിതമായി പരിഷ്കരിക്കുക,​ ഫാമിലി പെൻഷൻ വർദ്ധിപ്പിക്കുക,​ മെഡിക്കൽ ഇൻഷുറൻസ് മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് റിട്ടയറീസ് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി 11 ന് ഇടുക്കി ജില്ലയിലെ ബാങ്ക് റിട്ടയറീസ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും. തൊടുപുഴയിലെ എസ്.ബി.ഐ റീജിയണൽ ഓഫീസിന് മുന്നിൽ നടത്തുന്ന ധർണ്ണയിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും.