മുട്ടം :വിവാഹവാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തെക്കുംകര പുത്തൻവീട്ടിൽ സന്തോഷ് (സോമരാജ് 34) ആണ് അറസ്റ്റിലായത്. കോളപ്ര ഏഴാംമൈലിൽ ജോലി നോക്കുകയായിരുന്ന സോമരാജ് അയൽവാസിയായ വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി പീ‍ഡിപ്പിക്കകയായിരുന്നു. വീട്ടമ്മയുടെ പരാതിയിൽ മുട്ടം എസ്ഐ ബൈജു പി ബാബുവും സംഘവും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.