കുടയത്തൂർ : സർവീസ് പെൻഷനേഴ്സ് യൂണിയൻ കുടയത്തൂർ യൂണിറ്റ് കൺവെൻഷൻ ഇന്ന് രാവിലെ 10 ന് കുടയത്തൂർ ഗവ. ഹയർ സെക്കൻ‌ഡറി സ്കൂളിൽ നടക്കും. ജില്ലാ പ്രസിഡന്റ് കെ.കെ സുകുമാരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി വി.കെ മാണി മുഖ്യപ്രഭാഷണം നടത്തും. അറക്കുളം ബ്ളോക്ക് പ്രസിഡന്റ് കെ.ഡി സുകുമാരൻ ബ്ളോക്ക് സെക്രട്ടറി എം.കെ ഗോപാലപിള്ള തുടങ്ങിയവർ സംസാരിക്കും.